Tuesday September 22nd, 2020 - 1:54:am

ശബരിമലയിൽ വനിതകള്‍ കയറിയത് തിരിച്ചടിയായെന്ന് കോടിയേരി ബാലകൃഷ്ണൻ

RA
 ശബരിമലയിൽ വനിതകള്‍ കയറിയത് തിരിച്ചടിയായെന്ന് കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ മതിലിന് ശേഷം രണ്ട് വനിതകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയതാണ് സർക്കാരിനേറ്റ വലിയ തരിച്ചടിയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്നം വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലായി.

 തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ തേടി സിപിഐഎം നേതാക്കൾ നടത്തുന്ന ഗൃഹസന്ദർശനത്തിൽ പൊതുജനത്തിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി മുഖപത്രത്തിലെ കോടിയേരിയുടെ ലേഖനം.

സുപ്രീംകോടതി വിധി വന്നപ്പോള്‍ പിന്തുണച്ച കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് മാറ്റിയപ്പോള്‍ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് സര്‍ക്കാറിന് ഇടപെടാനായില്ല. വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എല്‍.ഡി.എഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ട് ചോര്‍ത്തിയെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
loksaba election kodiyeri statement
topbanner

More News from this section

Subscribe by Email