Sunday August 9th, 2020 - 7:10:pm

ലോക്ക് ഡൗണ്‍ ലംഘനം; രശ്​മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ പോലീസ് കേസെടുത്തു

RA
ലോക്ക് ഡൗണ്‍ ലംഘനം; രശ്​മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ പോലീസ് കേസെടുത്തു

പത്തനാപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയതിന് ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പത്തനാപുരം പൊലീസ് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോ​ഗ്യപ്രവര്‍ത്തകനുമായി വാക്കേറ്റമുണ്ടായെന്നും പരാതി. ബുധനാഴ്ച ഉച്ചക്ക് കൊല്ലം ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം.

പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍.
എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്‍റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദേശിച്ചു. ഇതിനിടെ പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറോട് ഇരുവരും മോശമായി സംസാരിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്.

Read more topics: lockdown, issue, rahul pashupal, case
English summary
lockdown issue rahul pashupal case
topbanner

More News from this section

Subscribe by Email