Thursday July 16th, 2020 - 6:56:am

തൃശ്ശൂരിൽ റോഡരികില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി

Anusha Aroli
തൃശ്ശൂരിൽ റോഡരികില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി

തൃശൂര്‍: ഒല്ലൂര്‍ സ്വാതി നഗറില്‍ റോഡരുകില്‍ സംസാരിച്ചുകൊണ്ടിരുന്ന നാല് യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ ഒരാളുടെ കൈയിന്റെ എല്ലൊടിഞ്ഞു. സംഭവത്തെ കുറിച്ച് മര്‍ദനം ഏറ്റ യുവാക്കള്‍ പറയുന്നതിങ്ങനെ രാത്രി വീടിന് സമീപം സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മഫ്തിയിലെത്തിയ നാല് പോലീസുകാര്‍ യുവാക്കളെ മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവാക്കളുടെ കൈയില്‍ ഉണ്ടായിരുന്ന നാല് മൊബൈലുകളും ചവിട്ടിപൊട്ടിച്ചുവെന്നും പറയുന്നു. നാലുപേര്‍ക്കും ഗുരുതരമായ മര്‍ദനമാണ് ഏറ്റത്. സ്വാതി നഗര്‍ സ്വദേശികളായ ബില്‍ബര്‍ട്ട് (19), ജോളി മോന്‍(18), ആകാശ് (20), ബാജിയോ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ ആദ്യം ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് പ്രശ്‌നം ഉളളതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജിലേക്ക് വിട്ടു. ഗില്‍ബര്‍ട്ടിന്റെ കൈയിന് രണ്ട് സ്ഥലത്ത് ഒടിവുള്ളതായാണ് പറയുന്നത്. ഇപ്രകാരം ഒരു സംഭവം നടന്നീട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Read more topics: police,attack,against,thrissur youth
English summary
lock down violation police attack against thrissur youth
topbanner

More News from this section

Subscribe by Email