Monday August 10th, 2020 - 2:55:pm

ലോക്ക് ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കാന്‍ പൊലീസ്

JB
 ലോക്ക് ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കാന്‍ പൊലീസ്

തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘനത്തിന് ഇതുവരെ പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് തിങ്കളാഴ്ച മുതല്‍ വിട്ട് നല്‍കും. എന്നാല്‍ നിയമ ലംഘകര്‍ക്കെതിരെ കോടതി നടപടി തുടരും.ലോക് ഡൗണ്‍ നിലവില്‍ വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കുറഞ്ഞിട്ടില്ല. ഇതു വരെ മുപ്പതിനായിരത്തിലധികം കേസുകളിലായി ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക് ഡൗണ്‍ തീര്‍ന്ന ശേഷം വാഹനങ്ങള്‍ വിട്ട് നല്‍കുമെന്നായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ അനിയന്ത്രിതമായി നിറഞ്ഞതോടെ ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ പൊലീസ് ആലോചിക്കുന്നത്.

നിയമ ലംഘകര്‍ക്കെതിരായ കേസും കോടതി നടപടികളും തുടരും. വാഹനങ്ങള്‍ പിടിച്ചെടുക്കാതെ നടപടിയെടുക്കാനുള്ള നീക്കത്തില്‍ എ ജിയുടെ നിയമോപദേശം കിട്ടിയ ശേഷമെ അന്തിമ തീരുമാനമെടുക്കൂ.

 

English summary
lock down violation catched vehicle released
topbanner

More News from this section

Subscribe by Email