കാസർഗോഡ് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മാര്‍ച്ച് 29 ന് മാത്രം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളരിക്കുണ്ട്-1, ബേഡകം-1, കുമ്പള-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-2, അമ്പലത്തറ-1, നീലേശ്വരം-1, രാജപുരം-1, കാസര്‍കോട്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 242 പേരെ അറസ്റ്റ് ചെയ്തു. 129 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.