Wednesday September 23rd, 2020 - 7:19:pm

മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

rajani
മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പന എന്നത് കണ്‍സ്യൂമര്‍ ഫെഡിന്റെ നിലപാടാണ്. ബിവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുമെന്ന് നേരത്തെ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂബ് അഭിപ്രായപ്പെട്ടിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

51 ഇനങ്ങള്‍ കൂടി ഔട്ട്‌ലെറ്റുകളിലേക്ക് എത്തിക്കുമെന്നും കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ നീക്കമുണ്ടെന്നും മെഹബൂബ് വ്യക്തമാക്കിയിരുന്നു. ബിവറേജിനു മുന്നില്‍ ക്യു നില്‍ക്കുന്നവരും മനുഷ്യരാണെന്നും അതുകൊണ്ട് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെകുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനില്‍ മദ്യത്തിന് പണം അടച്ചാല്‍ രസീത് ലഭിക്കും.

ഈ രസീതുമായി ആവശ്യക്കാരനോ അയാള്‍ നിശ്ചയിക്കുന്ന ആളോ എത്തിയാല്‍ മദ്യം ലഭിക്കും. മാന്യന്‍മാരായ ആളുകള്‍ക്ക് ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരം സൗകര്യമൊരുക്കുന്നത്. നടപടിക്രമങ്ങള്‍ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മെഹബൂബ് പറഞ്ഞു.

 എ.എസ്.പി മെറിന്‍ ജോസഫ് സോഷ്യല്‍ മീഡിയയിൽ വീണ്ടും താരമാകുന്നു

മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി; പിന്നില്‍ സാക്ഷാല്‍ അയ്യപ്പനെന്ന് പിസി ജോര്‍ജ്

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

 

Read more topics: liquer, selling, online, minister
English summary
liquer selling online minister
topbanner

More News from this section

Subscribe by Email