Saturday April 4th, 2020 - 9:39:pm
topbanner

കോവിഡ് 19 : സമരം, ലോക്കൗട്ട് എന്നിവ പിൻവലിക്കാൻ ലേബർ കമ്മീഷണറുടെ സർക്കുലർ

Anusha Aroli
കോവിഡ് 19 : സമരം, ലോക്കൗട്ട് എന്നിവ പിൻവലിക്കാൻ ലേബർ കമ്മീഷണറുടെ സർക്കുലർ

സംസ്ഥാനത്ത് പൊതു / സ്വകാര്യ മേഖലകളിൽ എവിടെയെങ്കിലും നിലവിൽ സമരം, ലോക്കൗട്ട് എന്നിവ നിലനിൽക്കുന്നുണ്ടെങ്കിൽ കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ അത് പിൻവലിക്കുന്നതിന് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സർക്കുലർ വഴി നിർദേശം നൽകി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊഴിൽ മേഖലയിൽ സമാധാനവും സഹകരണവും ഉറപ്പുവരുത്തുവാൻ സാധാരണനില കൈവരിക്കേണ്ടതുണ്ട്. ഇതിനായി നടപടികൾ സ്വീകരിക്കണമെന്നും ലേബർ കമ്മീഷണർ നിർദേശിച്ചു.

കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു / സ്വകാര്യ മേഖലയിലെയും നിർമ്മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യ സംസ്‌ക്കരണം, കയർ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ 24.03.2020 -ലെ 11/2020 സർക്കുലറിൽ തൊഴിൽ തർക്കങ്ങൾ, സമരങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ സർക്കുലർ.

 

English summary
labour commissioner circular on withdraw strike and lockout
topbanner

More News from this section

Subscribe by Email