Thursday September 24th, 2020 - 12:54:am

സിപിഎം അമ്പലവും വിശ്വാസവുമാണ് ഇപ്പോള്‍ പറയുന്നത് ; വൈകാതെ കാവിക്കൊടിയും പിടിക്കുമെന്ന് കുമ്മനം

suji
സിപിഎം അമ്പലവും വിശ്വാസവുമാണ് ഇപ്പോള്‍ പറയുന്നത് ; വൈകാതെ കാവിക്കൊടിയും പിടിക്കുമെന്ന് കുമ്മനം

അരൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഞ്ഞക്കൊടിയില്‍ പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത് ജാഥയില്‍ ഉപയോഗിച്ച സിപിഎമ്മിനെ പരിഹസിച്ച് ബിജെപി നേതാവ്. ഭൗതികവാദം പറഞ്ഞിരുന്ന സിപിഎം ഇപ്പോള്‍ അമ്പലവും വിശ്വാസവുമാണ് പറയുന്നതെന്നും വൈകാതെ സിപിഎം കാവിക്കൊടി പിടിക്കുമെന്നും കുമ്മനം പരിഹസിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശബരിമലയില്‍ സര്‍ക്കാര്‍ എന്തു വികസനമാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ശബരിമലയുടെ വികസനത്തിനായി 2500 കോടി രൂപ ചെലവാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം കുമ്മനം രാജശേഖരന്‍ നിഷേധിച്ചു.

ഇടതു യുവജനസംഘടനകള്‍ അരൂര്‍ മണ്ഡലത്തില്‍ നടത്തിയ മാര്‍ച്ചിലാണ് മഞ്ഞ നിറത്തിലുള്ള കൊടി ഉപയോഗിച്ചത്. ഇത് ചര്‍ച്ചയായിരുന്നു.

 

Read more topics: kummanam ,cpim, believers
English summary
kummanam says cpim changed to believers
topbanner

More News from this section

Subscribe by Email