Monday November 18th, 2019 - 11:24:am
topbanner

മത്സരിക്കാന്‍ താല്‍പ്പര്യമറിയിച്ച്‌ കുമ്മനം രാജശേഖരൻ

RA
മത്സരിക്കാന്‍ താല്‍പ്പര്യമറിയിച്ച്‌ കുമ്മനം രാജശേഖരൻ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആ​ഗ്രഹം അറിയിച്ചിരിക്കുകയാണ് മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടമായിരിക്കുന്നത് ​ഗവർണ്ണർ പദവി തന്നെയാണ്. വലിച്ചെറിഞ്ഞ് രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ലല്ലോ? ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണം, കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എല്ലാറ്റിലുമുപരി പകരക്കാരനെ കണ്ടെത്തണം. അത്ര എളുപ്പമല്ലെന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍, എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്‌നമാണെന്ന് കുമ്മനം പറയുന്നു.

English summary
kummanam rajasekharan response
topbanner

More News from this section

Subscribe by Email