എരുമപ്പെട്ടി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കടങ്ങോട് പാറപ്പുറം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ.കെ. സുമേഷിനെ (28) സംഭവത്തില്‍ അറസ്റ്റിലായത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാരോപിച്ചാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.കുമ്മനം രാജശേഖരന്റെ നഗ്നഫോട്ടോ കൃത്രിമമായി തയാറാക്കി സുമേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനെതിരെ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]
പട്ടാളത്തെ സ്നേഹിച്ചുള്ള രാജ്യസ്നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്
പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍