Friday August 23rd, 2019 - 1:42:am
topbanner
topbanner

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയതിൽ വിശദീകരണവുമായി മന്ത്രി

RA
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയതിൽ വിശദീകരണവുമായി  മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയതിൽ വിശദീകരണവുമായി ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ. സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള കരാര്‍ പുതുക്കാനുള്ള നടപടി നീളുന്നതിനെ തുടര്‍ന്നാണ് പെൻഷൻ മുടങ്ങിയത് . എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ വര്‍ഷം  ഫെബ്രുവരി മുതലാണ് സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം  വഴി കെഎസ്ആര്‍ടിസിയില്‍  പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങിയത്. ആദ്യം 9 മാസത്തേക്കും ,പിന്നീട് മൂന്ന് മാസം വീതമുള്ള കരാറായും ഇത് മാറ്റുകയായിരുന്നു. സഹകരണ സ്ഥാപനങ്ങള്‍ പെന്‍ഷന്‍കാരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും.

10 ശതമാനം പലിശ സഹിതം സര്‍ക്കാര്‍ ഇത് സഹകരണ ബാങ്കുകള്‍ക്ക് മടക്കി നല്‍കുകയുമാണ് കരാര്‍ പ്രകാരം ചെയ്യുന്നത്. ഏറ്റവും ഒടുവിലെ കരാര്‍ കാലാവധി ജൂണില്‍ കഴിഞ്ഞു. ജൂലൈ മാസം പകുതി പിന്നിട്ടെങ്കിലും കരാര്‍ പുതുക്കിയിട്ടില്ല. കരാർ പുതുക്കി കാര്യങ്ങൾ ശരിയായി വരാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
ksrtc pension issue ak sasindran response
topbanner

More News from this section

Subscribe by Email