Tuesday October 22nd, 2019 - 2:17:pm
topbanner

വിമാനത്താവളം വഴി 25 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയില്‍

suji
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയില്‍

തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയും പിടിയില്‍. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും എറണാകുളം സ്വദേശിയായ സെറീന ഷാജിയുമാണ് പിടിയിലായത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരുവരും ചേര്‍ന്ന് ഏകദേശം 8 കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് പിടിയിലായ സെറീന. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഒമാനില്‍ നിന്നുള്ള വിമാനത്തില്‍ ഇരുവരും എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുകയായിരുന്നു. ബിസ്‌കറ്റ് രൂപത്തില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ ക്യാരിയര്‍മാരാണ് പിടിയിലാതെന്നും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഡിആര്‍ഐ അറിയിച്ചിട്ടുണ്ട്.

 

Read more topics: 25kg gold,airport, arrest
English summary
ksrtc conductor and women arrested who carried 25kg gold airport
topbanner

More News from this section

Subscribe by Email