Thursday May 28th, 2020 - 2:59:am

ലോക്ക് ഡൗണ്‍; കെഎസ്ഇബി നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14വരെ തുടരും

JB
ലോക്ക് ഡൗണ്‍; കെഎസ്ഇബി നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗപ്രതിരോധത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ 2020 ഏപ്രില്‍ 14 വരെ തുടരും. കെ എസ് ഇ ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇക്കാലയളവില്‍ സെക്ഷന്‍ ഓഫിസുകളിലെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതല്ല. ഈ സമയത്ത് വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് കെ എസ് ഇ ബിയുടെ വിവിധ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ച് അറിയാന്‍ 1912 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

 

English summary
kseb restrictions continues up april 14th
topbanner

More News from this section

Subscribe by Email