Tuesday September 29th, 2020 - 7:29:pm

സ്ത്രീ സുരക്ഷയെ കുറിച്ചറിയാന്‍ മുഖ്യമന്ത്രിയോട് സാരിയുടുത്ത് പുറത്തിറങ്ങി നോക്കാന്‍ കെ.ആര്‍ ഗൗരിയമ്മ

rajani v
സ്ത്രീ സുരക്ഷയെ കുറിച്ചറിയാന്‍ മുഖ്യമന്ത്രിയോട് സാരിയുടുത്ത് പുറത്തിറങ്ങി നോക്കാന്‍ കെ.ആര്‍ ഗൗരിയമ്മ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആര്‍ ഗൗരിയമ്മ.മുഖ്യമന്ത്രി വേദിയില്‍ ഇരിക്കവെയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം.
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ സുഹൃദ്‌സംഗമത്തിലാണ് ഗൗരിയമ്മ സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലയായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാത്രി പത്തുമണിക്ക് നടന്നു വീട്ടില്‍ പോയിട്ടുണ്ടെന്നും, എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയെന്നും ഗൗരിയമ്മ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രി പിണറായി വിജയനാണ് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തത്. ആദ്യ നിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരിയമ്മയേയും ഇ.ചന്ദ്രശേഖരനേയും ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇ.ചന്ദ്രശേഖരന്‍ ചടങ്ങിനെത്തിയിരുന്നില്ല.

 

English summary
kr gowriyamma talk about women protection pinarayi vijayan
topbanner

More News from this section

Subscribe by Email