Tuesday September 29th, 2020 - 7:29:pm

കോഴിക്കോട് സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു

rajani v
കോഴിക്കോട് സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു

കോഴിക്കോട് : കോഴിക്കോട് സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു.നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന്‍ പി.കെ. ജാഷിദിനാണ് (27) തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റത്.ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോഴാണ് ജീന്‍സിന്റെ പോക്കറ്റില്‍വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജീന്‍സിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കുമെന്ന് അറിയിച്ചു. കഴിഞ്ഞദിവസം വാങ്ങിയ ഐഫോണ്‍ 6 എസ് ആണ് കത്തിയത്. ഫോണ്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

English summary
kozhikode smart phone ban pans pocket
topbanner

More News from this section

Subscribe by Email