Saturday October 24th, 2020 - 5:30:am

കോഴഞ്ചേരിയില്‍ പീഡനമേറ്റ അഞ്ചുവയസുകാരിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി പരാതി

rajani v
കോഴഞ്ചേരിയില്‍ പീഡനമേറ്റ അഞ്ചുവയസുകാരിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി പരാതി

കോഴഞ്ചേരിയില്‍ പീഡനമേറ്റ അഞ്ചുവയസുകാരിയെ ചികിത്സിക്കാതെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ വിസമ്മതിച്ചതായി പരാതി. ഒരുമാസം മുമ്പാണ് ബന്ധുവായ ഓട്ടോ ഡ്രൈവറില്‍ നിന്ന് കുട്ടിയ്ക്ക് പീഡനമേറ്റത്. പീഡനവിവരം കുട്ടിയില്‍ നിന്ന് പുറത്തറിഞ്ഞ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ പരിശോധിക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ കുട്ടിയെ പരിശോധിക്കാന്‍ വനിതാ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു. ഇക്കാര്യം എഴുതി നല്‍കാന്‍ പോലീസ് ഡോക്ടറോട് ആവശ്യപ്പെട്ടു എങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. ഡോക്ടറുടെ നടപടി സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഡിഎംഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഇന്നലെ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചു.

 

English summary
kozhanjeri child rape treatment denied doctor
topbanner

More News from this section

Subscribe by Email