Sunday May 31st, 2020 - 12:00:am

പാലാ ഉപതെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗം ചേര്‍ന്നു

Anusha Aroli
പാലാ ഉപതെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗം ചേര്‍ന്നു

കോട്ടയം : തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സുഗമവും സമാധാന പരവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണം തേടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിലവ് പരിധിയും പെരുമാറ്റച്ചട്ടവും പാലിക്കുന്നതില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ചെലവു നിരക്കു സംബന്ധിച്ച പട്ടിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് വിതരണം ചെയ്തു.

എ.ഡി.എം അലക്സ് ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി.പി. പ്രേമലത, ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍) ശാന്തി എലിസബത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kottyam pala by election meeting of political party representatives
topbanner

More News from this section

Subscribe by Email