Thursday June 4th, 2020 - 8:55:pm

കൊറോണ വൈറസ് : സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പി തിലോത്തമൻ

Anusha Aroli
കൊറോണ വൈറസ് : സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പി തിലോത്തമൻ

കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വീടുകള്‍ തോറുമുള്ള ബോധവത്കരണം ഉള്‍പ്പെടെയുള്ള സമഗ്ര തീവ്രയജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിദേശത്തുനിന്നെത്തുന്നവര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീടുകളില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുന്ന ലഘുലേഖകള്‍ അടിന്തരമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച ബ്ലോക്ക് തലത്തില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും.

തിങ്കളാഴ്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്‍റുമാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രാദേശിക പ്രതിരോധ ബോധവത്കരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കും. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഏകോപിപ്പിക്കും.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പരത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിലവിലെ പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണമായും അംഗീകരിക്കുമെന്നും മറ്റു ജനപ്രതിനിധികള്‍ അറിയിച്ചു.

തോമസ് ചാഴികാടന്‍ എംപി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എഫ്. തോമസ്, പി.സി. ജോര്‍ജ്, ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kottayam minister p thilotthaman about corona virus
topbanner

More News from this section

Subscribe by Email