Tuesday September 22nd, 2020 - 1:56:am

കൊറോണ വൈറസ്; കോട്ടയത്ത് മുന്‍കരുതല്‍ ശക്തമാക്കി: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍

Anusha Aroli
കൊറോണ വൈറസ്; കോട്ടയത്ത് മുന്‍കരുതല്‍ ശക്തമാക്കി: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍

കോട്ടയം : ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൈനയില്‍നിന്നും കേരളത്തിലേക്ക് എത്തുന്നവരെക്കുറിച്ച് വിമാനത്താവളങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവരെ നിരീക്ഷിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തി തുടര്‍നിര്‍ദേശങ്ങള്‍ നല്‍കും. രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ 28 ദിവസം വരെ വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കും.

കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. രോഗബാധയുള്ള മേഖലകളില്‍നിന്ന് എത്തുന്നവരില്‍ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടാല്‍ കോട്ടയം ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തിലോ റഫര്‍ ചെയ്തു തുടര്‍നിരീക്ഷണവും ചികിത്സയും നല്‍കും.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ സംശയനിവാരണത്തിന് ആരോഗ്യ വകുപ്പിന്‍റെ ടെലി കൗണ്‍സിലിംഗ് നമ്പരിലോ(1096) ജില്ലാ മെഡിക്കല്‍ ഓഫീസിലോ(0481 2304110) ജില്ലാ സര്‍വൈലെന്‍സ് ഓഫീസറെയോ( 9495088514) ബന്ധപ്പെടണം.

എല്ലാ ആശുപത്രികളിലും അണുബാധ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ആശുപത്രി ജീവനക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ഉറപ്പുവരുത്തും. മെഡിക്കല്‍ കോളേജ്, മറ്റു പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. ആര്‍. സജിത്ത് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. ശോഭ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശോഭ കുര്യന്‍, ജില്ലാ സര്‍വൈലെന്‍സ് ഓഫീസര്‍ ഡോ. കെ.ആര്‍. രാജന്‍, ഡെപ്യൂട്ടി ഡി.എം.ഓ മാരായ ഡോ. പി. എന്‍. വിദ്യാധരന്‍, ഡോ. ടി. അനിതകുമാരി, ആര്‍.സി.എച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, ഭാരതീയ ചികിത്സ വിഭാഗം ഡി. എം.ഒ ഡോ. ജയശ്രീ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ എച് വണ്‍ എന്‍ വണ്‍ സെല്‍ മേധാവി ഡോ. സിന്ധു ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പുതു പ്രതീക്ഷയായി മലപ്പുറത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതി: വിനോദ സഞ്ചാരികള്‍ക്ക് ചേലേമ്പ്ര ഇനി കാഴ്ച്ച വസന്തമൊരുക്കും

മലപ്പുറം ; ജൈവ വൈവിധ്യ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തല്‍ ലക്ഷ്യം
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനുമായി സഹകരിച്ച് ചേലേമ്പ്ര പഞ്ചായത്തില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പുതു പ്രതീക്ഷ.

വ്യത്യസ്ത ഇനം കണ്ടലുകളാല്‍ സമൃദ്ധമായ പുല്ലിപ്പുഴയുടെയും കടലുണ്ടി പക്ഷിസങ്കേതത്തിന്റെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ആകര്‍ഷകമായ ടൂറിസം പദ്ധതിയാണ് ചേലേമ്പ്രയില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. സംരംഭകരെ പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനായുള്ള രജിസ്ട്രേഷന്‍ അടക്കമുള്ള നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. നിലവില്‍ 30 പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. ജനുവരി 29 ന് ചേലേമ്പ്ര പഞ്ചായത്ത് ഓഫീസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കും. തെരഞ്ഞെടുക്കപ്പെട്ട 75 സംരംഭകര്‍ക്ക് ടൂറിസം വകുപ്പ് ചുമതലപ്പെടുത്തിയ മൈത്രി എന്ന ഏജന്‍സി ഉത്തരവാദിത്വ ടൂറിസത്തില്‍ അടുത്ത മാസം ആദ്യംപരിശീലനവും നല്‍കുമെന്ന് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് പറഞ്ഞു. വിദേശീയരും സ്വദേശിയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് വരുമാനമുണ്ടാക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴിലും ഉറപ്പാക്കുകയാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ഹോംസ്റ്റേ സൗകര്യം സജ്ജീകരിക്കുന്നതിനൊപ്പം കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന നാടന്‍ വിഭവങ്ങളുടെ വിപുലമായ ഉല്‍പ്പാദനവും വിപണനവും സാധ്യമാക്കും. തൊഴില്‍ അനുബന്ധ കലകളുടെ രജിസ്‌ട്രേഷനും നടത്തും.

ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ചേലേമ്പ്രയിലെ പ്രദേശങ്ങള്‍, സ്ഥാപനങ്ങള്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, ക്ഷേത്ര കലകള്‍, പള്ളികളിലെ ആഘോഷങ്ങള്‍, കാവുകള്‍, ഉത്സവങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം.
പുല്ലിപ്പുഴ കേന്ദ്രീകരിച്ചാകും പ്രധാനമായും ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുക. ഇവിടം കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വ്വീസു മുണ്ടാകും. സഞ്ചാരികള്‍ക്ക് കണ്ടല്‍ക്കാടുകളുടെ മനോഹാരിതയും ജൈവ വൈവിധ്യവും ആസ്വദിക്കാം. ദേശാടന പക്ഷികളുടെ സാന്നിധ്യവും ഉള്‍നാടന്‍ മത്സ്യ ബന്ധന രീതികളും സമ്മാനിക്കുന്ന കാഴ്ചകള്‍ കണ്ട് ഉല്ലസിക്കുകയും ചെയ്യാം. ഈ വര്‍ഷം പകുതിയോടെ ചേലേമ്പ്രയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം. പദ്ധതിയ്ക്കായി നേരത്തെ പ്രകൃതി സൗഹൃദ മാപ്പിംഗ് സര്‍വ്വെ നടത്തിയിരുന്നു.
പഞ്ചായത്തിലെ ജൈവ വൈവിധ്യ സമ്പത്ത് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മൂന്നംഗ ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍സിന്റെ പങ്കാളിത്തത്തില്‍ ഒരു മാസം നീണ്ടു നിന്ന മാപ്പിങ് സര്‍വ്വെ നടത്തിയത്. കേരള ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നടപ്പാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍ ചാലിയാറിനൊപ്പം ചേലേമ്പ്ര പഞ്ചായത്ത് മാത്രമാണ് ജില്ലയില്‍ ഇടം പിടിച്ചത്.

English summary
kottayam district collector about corona virus
topbanner

More News from this section

Subscribe by Email