Saturday October 24th, 2020 - 6:02:am

കോട്ടയം ഭാരത് ആശുപത്രി നഴ്സുമാര്‍ നടത്തി വരുന്ന സമരം 45 ദിവസം പിന്നിട്ടു: സമരം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിന് മുന്നിലേക്ക് മാറ്റി  

rajani v
 കോട്ടയം ഭാരത് ആശുപത്രി നഴ്സുമാര്‍ നടത്തി വരുന്ന സമരം 45 ദിവസം പിന്നിട്ടു: സമരം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിന് മുന്നിലേക്ക് മാറ്റി   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രി നഴ്സുമാര്‍ നടത്തി വരുന്ന സമരം 45 ദിവസം പിന്നിട്ടു. ആശുപത്രി പരിസരത്ത് സമരം പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന്
കോട്ടയം നഗരത്തില്‍ രണ്ടാംഘട്ട അനിശ്ചിതകാലസമരം ആരംഭിച്ചു.സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നഗര മധ്യത്തിലേയ്ക്ക് മാറ്റിയത്. സമരത്തില്‍ പങ്കെടുത്ത 60 നഴ്സുമാരെയും പിരിച്ചുവിടും ആവശ്യമെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും തയ്യാറാണ്എന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്.എന്നാല്‍ നഴ്സുമാര്‍ ജോലി മതി എന്ന നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ആശുപത്രിക്ക് മുന്നില്‍ നടത്തി വന്ന സമരമാണ് കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിന് മുന്നിലേക്ക് മാറ്റിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തല്‍കെട്ടി നടത്തുന്ന സമരത്തില്‍ 60 നഴ്സുമാര്‍ പങ്കാളികളായി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നഗരത്തിലെ വിവിധ ആശുപത്രിയിലെ നഴ്സുമാരും സമരപന്തലിലേക്ക് എത്തി. പിരിച്ചുവിട്ട 17 നഴ്സുമാരെ തിരിച്ചെടുക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് തീരുമാനം.

രണ്ടാഘട്ടസമരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. യു.എന്‍.എ ജില്ല പ്രസിഡന്റ് സെബിന്‍ സി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കിരണ്‍ ജോഷി, യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രന്‍, ശ്രുതി എസ്. കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലെ നഴ്സുമാര്‍ സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് മുഖം തിരിച്ചിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.ജനപക്ഷവും ആം ആദ്മിയും ആണ് പരസ്യമായി രംഗത്ത് ഉള്ളത്. കേരള കോണ്‍ഗ്രസ് പിന്‍തുണ അറിയിച്ചുണ്ട്. മാനേജ്മെന്റിന്റെ പിടിവാശിയാണ് സമരം നീണ്ടു പോകുന്നതിന് ഇടയാക്കുതെന്ന ആരോപണവും ശക്തമാണ്.കഴിഞ്ഞ ദിവസത്തെ സമരത്തില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് മാനേജ്മെന്റിന്റെ ഇടപെടല്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്.സമരം നീളുകയാണെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് സമര നേതാക്കള്‍ പറഞ്ഞു.

 

English summary
kottayam bharath hospital nurse strike
topbanner

More News from this section

Subscribe by Email