പൂയപ്പള്ളി: നഗ്നചിത്രത്തിന്റെ പേരില്‍ വീട്ടമ്മയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായി. പൂയപ്പള്ളി തച്ചക്കോട് രാജിഭവനില്‍ ദേവദാസനാ(49)ണ് പിടിയിലായത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ദേവദാസിന്റെ സുഹൃത്തിന്റെ കൈയ്യില്‍ ബന്ധുവായ ഒരു വീട്ടമ്മയുടെ നഗ്നഫോട്ടോയുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവദാസ് വീട്ടമ്മയെ ഫോണ്‍ വിളിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
ഫോട്ടോകള്‍ തിരികെ വാങ്ങിത്തരാമെന്നും അതിനായി 50,000 രൂപ വേണമെന്നുമായിരുന്നു ദേവദാസിന്റെ ആവശ്യം. ഇക്കാര്യം പറഞ്ഞ് വീണ്ടും വീണ്ടും വീട്ടമ്മയെ വിളിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ഇക്കാര്യം പൂയപ്പള്ളി പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് നടപടി സ്വീകരിച്ച പോലീസ് വീട്ടമ്മയെ കൊണ്ട് ദേവദാസനെ വിളിച്ചു വരുത്തുകയും വഴിയില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം പണം കൊല്ലത്ത് വെച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു വിളിച്ചു വരുത്തിയത്.
മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു
പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ