Sunday August 9th, 2020 - 7:31:pm

കൊല്ലത്ത് കോവിഡ് 19 സെന്റിനല്‍ സര്‍വൈലന്‍സ് ടീം റാന്‍ഡം പരിശോധന തുടങ്ങി

Anusha Aroli
കൊല്ലത്ത് കോവിഡ് 19 സെന്റിനല്‍ സര്‍വൈലന്‍സ് ടീം റാന്‍ഡം പരിശോധന തുടങ്ങി

കൊല്ലം : കോവിഡ് സമൂഹവ്യാപനം കണ്ടെത്തുന്നതിനും തടയുന്നതിനുമായി രൂപീകരിച്ച സെന്റിനല്‍ സര്‍വൈലന്‍സ് ടീം ഇന്നലെ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി. കൊല്ലം ജില്ലാ ആശുപത്രി, തൃക്കടവൂര്‍, പാലത്തറ സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാലത്തറയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നും അഞ്ച് പേര്‍, രണ്ട് ആശാപ്രവര്‍ത്തകര്‍, നാല് ആശുപത്രി ജീവനക്കാര്‍ , ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേര്‍, ഒ.പി. യില്‍ പനി, ചുമ രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ രണ്ട് പേര്‍ എന്നിങ്ങനെ ആകെ 15 സാമ്പിളുകള്‍ ശേഖരിച്ചു.

സമൂഹവ്യാപനത്തിന്റെ സാധ്യതകള്‍ കൂടുതലായുള്ള വിഭാഗങ്ങളെയാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 70 ശതമാനം പേരും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെയാണ് പോസിറ്റീവായത്. ജാഗ്രതയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഇവരെ നിരീക്ഷണത്തിലാക്കുകയും പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.

രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ ഇത് സഹായകമായി. സമൂഹവ്യാപനമുണ്ടായാല്‍ നിയന്ത്രണം കൂടുതല്‍ ശ്രമകരമാകും. അതിനാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ആരംഭിച്ചത്. ഇതുവഴി രോഗികളുമായി അടുത്തിടപഴകാന്‍ സാധ്യതയുള്ളവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാന്‍ കഴിയും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വെയ്‌ലന്‍സ് ടീം വിവിധ സ്ഥലങ്ങളും ആശുപത്രികളും സന്ദര്‍ശിക്കുക. രോഗ സാധ്യത ഏറെയുള്ള വിഭാഗങ്ങളില്‍ നിന്നും ടെസ്റ്റിനായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.

1 ആശുപത്രിയില്‍ ഒ.പി. ചികിത്സയ്ക്കു വരുന്നവരില്‍ പനി, തൊണ്ടവേദന ലക്ഷണമുള്ളവര്‍.
2 രോഗികളുമായി ഇടപഴകുന്ന ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍.
3 പോലീസ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, ഹോം ഡെലിവറി
4 നിലവില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍
5 അതിഥി തൊഴിലാളികള്‍.

എന്നിവരാണ് മുന്‍ഗണാ വിഭാഗങ്ങളായി കണക്കാക്കിയിരിക്കുന്നത്.ഇവരില്‍ നിന്നും നിലവിലെ സ്രവ പരിശോധനാ രീതിയിലാണ് (പി സി ആര്‍ രീതി) സാമ്പിള്‍ ശേഖരണം നടത്തുക. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കുമ്പോള്‍ രക്ത പരിശോധന (സിറോ സര്‍വെയ്‌ലന്‍സ്) കൂടി ആരംഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.

English summary
kollam covid 19 center Surveillance team random testing
topbanner

More News from this section

Subscribe by Email