Monday November 18th, 2019 - 6:22:am
topbanner

കൊ​ല്ലത്ത് വാക്കു തർക്കത്തിനിടെ മ​ധ്യ​വ​യ​സ്ക​ന്‍ അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം: പ്ര​തി​ക​ള്‍ മുങ്ങിയെന്ന് പോലീസ്

RA
കൊ​ല്ലത്ത് വാക്കു തർക്കത്തിനിടെ മ​ധ്യ​വ​യ​സ്ക​ന്‍ അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം: പ്ര​തി​ക​ള്‍ മുങ്ങിയെന്ന് പോലീസ്

കൊ​ല്ലം:  ബാ​റി​ന് സ​മീ​പം മ​ധ്യ​വ​യ​സ്ക​ന്‍ അ​ടി​യേ​റ്റ് മ​രി​ച്ച​ സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. മു​ണ്ട​യ്ക്ക​ല്‍ നേ​താ​ജി ന​ഗ​ര്‍ അ​മ്പാ​ടി ഭ​വ​നി​ല്‍ രാ​ജു (52) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം വൈകുന്നേരം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ബാ​ര്‍ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സംഭവത്തില്‍ പ​ള്ളി​ത്തോ​ട്ടം അ​നു​ഗ്ര​ഹ ന​ഗ​റി​ല്‍ ബി​പി​ന്‍ (25), ജോ​മോ​ന്‍ എ​ന്നി​വ​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളെ​യും പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​ര്‍ മൂ​വ​രും കഴിഞ്ഞ രാ​ത്രി​യോ​ടെ ജില്ല വിട്ടെന്നാണ് സൂ​ച​ന.

 ബാ​റി​ല്‍​നി​ന്ന് ഒ​രു​മി​ച്ച്‌ മ​ദ്യ​പി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വി​പി​ന്‍റെ ത​ല​യി​ലി​രു​ന്ന തൊ​പ്പി രാ​ജു വാ​ങ്ങി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. തൊ​പ്പി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും രാ​ജു​ ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്ന് വി​പി​ന്‍ രാ​ജു​വി​നെ അ​ടി​ച്ചു ​വീ​ഴ്ത്തി. അ​ടി​യേ​റ്റു ​വീ​ണ രാ​ജു​വി​നെ ഉ​ട​ന്‍​ത​ന്നെ ജി​ല്ലാ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kollam bar issue police investigation
topbanner

More News from this section

Subscribe by Email