Saturday April 4th, 2020 - 8:02:pm
topbanner

പാചക വാതക വില വർധനക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം ഫെബ്രുവരി 18ന്

Anusha Aroli
പാചക വാതക വില വർധനക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം ഫെബ്രുവരി 18ന്

കേന്ദ്ര ബജറ്റിനെതിരെയും പാചക വാതക വില വർധനവിനെതിരേയും നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മാർച്ച് നടത്തുന്നു. ഫെബ്രുവരി 18നാണ് മാർച്ച് സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ നിയമ ഭേദഗതിക്കെതിരായി മാർച്ച് 15ന് ഭരണഘടനാ സംരക്ഷണ സദസ് നടത്തും.മനുഷ്യ മഹാശൃംഖല വൻ വിജയമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷക്കാരല്ലാത്തവർ വൻതോതിൽ മഹാശൃംഖലയിൽ അണിനിരന്നു. തുടർ പ്രക്ഷോഭങ്ങളിലും ഇവരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

Read more topics: kodiyeri, LDF march
English summary
kodiyeri press meet on feb 18 LDF march
topbanner

More News from this section

Subscribe by Email