Wednesday February 26th, 2020 - 3:18:pm
topbanner

ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍.എസ്.എസുകാരനെന്ന് കോടിയേരി

RA
ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍.എസ്.എസുകാരനെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.കേരളത്തെ വിഷലിപ്‌തമാക്കുന്നതിന് ചിദാനന്ദപുരിയെ ആര്‍.എസ്.എസ് ഉപയോഗിക്കുകയാണ്. ശബരിമലയെ ആയുധമാക്കുന്നവര്‍ക്ക് ഒന്നിലും വിശ്വാസമില്ല. അയ്യപ്പന് പുറംതിരിഞ്ഞു നിന്ന് സമരം ചെയ്ത ബി.ജെ.പി വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കോടിയേരി കേസരി സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ വോട്ട് വര്‍ത്തമാനം പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതാണ്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച്‌ വോട്ട് നേടാനാണ് ബി.ജെ.പി ശ്രമം. പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആര്‍.എസ്.എസ് പ്രചാരകനെ പോലെ സംസാരിക്കുന്ന മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണ്. മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ കേരളത്തില്‍ വോട്ട് പിടിക്കാന്‍ കഴിയാത്തതില്‍ അവര്‍ നിരാശരാണ്. ശബരിമല ഈ തിരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ ജനവിധി എന്തായാലും അത് ശബരിമലയെ ബാധിക്കില്ല. ശബരിമല സംബന്ധിച്ച്‌ 12 കൊല്ലം കേസ് നടന്നപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് അറിയിച്ചില്ല. ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നുപോലും ബി.ജെ.പി പറഞ്ഞിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

English summary
kodiyeri critized chithanathapuri
topbanner

More News from this section

Subscribe by Email