Friday July 10th, 2020 - 5:31:am

ആ ചോരക്കറയുടെ മണം ഉണങ്ങും മുമ്പാണ് കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ട്രംപിനെ ഇന്ത്യ കുറി തൊട്ട് സ്വീകരിക്കുന്നത് ; വിമര്‍ശനവുമായി കൊടിയേരി

suji
ആ ചോരക്കറയുടെ മണം ഉണങ്ങും മുമ്പാണ് കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ട്രംപിനെ ഇന്ത്യ കുറി തൊട്ട് സ്വീകരിക്കുന്നത് ; വിമര്‍ശനവുമായി കൊടിയേരി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലേക്കെത്തുന്ന 'കെം ച്ചോ ട്രംപ്'(നമസ്‌തേ ട്രംപ്) പരിപാടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ട്രംപിനുമെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലാണ് കോടിയേരി പരിപാടിയെ വിമര്‍ശിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ ഉറ്റ ചങ്ങാതി എന്ന നിലയിലാണ് മോദി ട്രംപിനെ വരവേല്‍ക്കുന്നതെന്നും എന്നാല്‍ അത് ഇന്ത്യയെ അമേരിക്കയുടെ 'ജൂനിയര്‍ പാര്‍ട്ണര്‍' ആക്കി മാറ്റുക മാത്രമാണ് ചെയ്യുകയെന്നതും അമേരിക്കന്‍ പ്രസിഡന്റിന്റെ വരവ് ഇന്ത്യയെ ശക്തിപ്പെടുത്തുകയോ സാഹായിക്കുകയോ ചെയ്യുകയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ നിരീക്ഷിക്കുന്നു.ട്രംപിന്റെ വരവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ചേരികള്‍ ഒഴിപ്പിച്ചതിനെയും കാഴ്ചയെ മറയ്ക്കാന്‍ മതിലുകള്‍ കെട്ടിയതിനെയും ലേഖനത്തില്‍ കോടിയേരി നിശിതമായി വിമര്‍ശിക്കുന്നു. ജനാധിപത്യ സംരക്ഷണം എന്ന പേരില്‍ 'അമേരിക്കന്‍ ഭീകരര്‍' ചെയ്തുകൂട്ടാത്ത ക്രൂരതകള്‍ ഇല്ലെന്ന് പറയുന്ന അദ്ദേഹം, സദ്ദാം ഹുസൈനെയും ഇറാന്റെ രഹസ്യസേനാ തലവന്‍ ഖാസിം സൊലൈമാനിയെയും അമേരിക്ക 'കശാപ്പ്' ചെയ്തതിനെയും ചൂണ്ടിക്കാണിക്കുന്നു.'ആ ചോരക്കറയുടെ മണം ഉണങ്ങും മുന്‍പാണ് കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വംനല്‍കുന്ന ട്രംപിനെ ഇന്ത്യ കുറിതൊട്ട് സ്വീകരിക്കുന്നത്,' കോടിയേരി പറയുന്നു. ഇന്ത്യയുടെ സാമ്പത്തികനില അമേരിക്കയ്ക്ക് അനുകൂലമാക്കി എടുക്കുന്നതിന് വേണ്ടിയാണ് ട്രംപിന്റെ ഈ വരവെന്നും അതിന് ഇന്ത്യന്‍ പ്രധാനമന്ത്രി കൂട്ട് നില്‍ക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ട്രംപിന് അമേരിക്കയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടി 'മോദിയും കൂട്ടരും' ഏജന്‍സിപ്പണി നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Read more topics: kodiyeri , trump ,modi
English summary
kodiyeri criticize trump and modi
topbanner

More News from this section

Subscribe by Email