Sunday November 29th, 2020 - 9:27:am

കൊച്ചി സ്വദേശിനിയെ യുവാവ് കൊലപ്പെടുത്തിയ സംഭവം ; പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും

Anusha unni
കൊച്ചി സ്വദേശിനിയെ യുവാവ് കൊലപ്പെടുത്തിയ സംഭവം ; പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും

കൊച്ചി : കൊച്ചിയിൽ പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വാൽപ്പാറ വനത്തിൽ നിന്നും കണ്ടെത്തിയത്. സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫർ പൊലീസിൽ മൊഴി നൽകിയത്. എറണാകുളത്തു നിന്നും വാഹനം മോഷ്ടിച്ചെന്ന പരാതിയെ തുടർന്ന് വാൽപ്പാറ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.

ഹ്യൂണ്ടായ് ഷോറൂമിൽ ജോലി ചെയ്യുന്ന ഇയാൾ സർവീസിന് ഏൽപ്പിച്ചിരുന്ന കാറുമായാണ് വാൽപ്പാറയിലെത്തിയത്. കാറിൽവച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, പ്രതിയെ കേസന്വേഷിക്കുന്ന എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read more topics: kochi,murder,arrest
English summary
kochi native girl's Postmortem will be today
topbanner

More News from this section

Subscribe by Email