Wednesday September 18th, 2019 - 5:16:pm
topbanner
Breaking News
jeevanam

മാണിയുടെ സീറ്റ് ജോസഫിന് നല്‍കുമെന്ന് സ്പീക്കര്‍; ജോസ് കെ മാണി ഗ്രൂപ്പിന് കനത്ത പ്രഹരം; ഒപ്പ് ശേഖരണവുമായി ജോസഫ് ഗ്രൂപ്പ്; കേരള കോണ്‍ഗ്രസിലെ തമ്മിലടി മുറുകുന്നു  

JB
 മാണിയുടെ സീറ്റ് ജോസഫിന് നല്‍കുമെന്ന് സ്പീക്കര്‍; ജോസ് കെ മാണി ഗ്രൂപ്പിന് കനത്ത പ്രഹരം; ഒപ്പ് ശേഖരണവുമായി ജോസഫ് ഗ്രൂപ്പ്; കേരള കോണ്‍ഗ്രസിലെ തമ്മിലടി മുറുകുന്നു   

 

 തിരുവനന്തപുരം:നിയമസഭയിലെ പാര്‍ലമെണ്ടറി പാര്‍ട്ടി ലീഡറെ ചൊല്ലി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ കേരള കോണ്‍ഗ്രസ്-എം ന്റെ മുന്‍ നിരയിലെ സീറ്റ് ഒഴിച്ചിടില്ലെന്നും നിയമസഭാ കക്ഷി ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയില്‍ പി.ജെ ജോസഫിനു സീറ്റ് നല്‍കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

പി.ജെ. ജോസഫിനാണ് നിയമസഭകക്ഷി നേതാവിന്റെ ചുമതലയെന്ന് അവകാശപ്പെട്ടുകൊണ്ട് മോന്‍സ് ജോസഫ് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഇതിനെ തിരുത്തി റോഷി അഗസ്റ്റിന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു.പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടില്ലെന്നും ഡെപ്യൂട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി കണക്കാക്കുന്ന പതിവ് പാര്‍ട്ടിയിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ കേരള കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ സംബന്ധിച്ചുള്ള രണ്ട് കത്തുകള്‍ സ്പീക്കറുടെ മുന്‍പിലെത്തി. ഈ തര്‍ക്കത്തിനാണ് ഒടുവില്‍ സ്പീക്കര്‍ പരിഹാരം കണ്ടത്.

നിയമസഭ കക്ഷി നേതാവായിരുന്ന കെ.എം. മാണിയുടെ ഇരിപ്പിടം പി.ജെ. ജോസഫിന് നല്‍കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റെ കത്തിലെ ആവശ്യം. ഡെപ്യൂട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന പി.ജെ. ജോസഫിനാണ് നിയമസഭ കക്ഷി നേതാവിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്നും മോന്‍സ് ജോസഫ് കത്തില്‍ വിശദീകരിച്ചിരുന്നു. ഈ കത്ത് സ്പീക്കര്‍ പരിഗണിക്കുന്നതിനിടെയാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന് പിന്തുണ തേടി പി ജെ ജോസഫ് വിഭാഗവും ഒപ്പ് ശേഖരണം തുടങ്ങി. നാളെ നിയസഭാ സമ്മേളനം തുടങ്ങാനിരിക്കെ തല്‍ക്കാലം ജോസഫ് പാലര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കും. കോട്ടയത്തെ ജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ജോസ് കെ മാണി കരുത്തനായ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റ നീക്കം.

അതേസമയം പാര്‍ട്ടിയുടെ താല്‍ക്കാലിക പാര്‍ട്ടി നേതാവായി ജോസഫിനെ നിയമിക്കും. നാളെ നിയസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ തീരുമാനം. എന്നാല്‍ പുതിയ ചെയര്‍മാനെയും കക്ഷി നേതാവിനെയും ഒരുമിച്ചായിരിക്കും തീരുമാനിക്കുക. ചെയര്‍മാന്‍ ഉള്‍പ്പടെ നാല് പ്രധാനസ്ഥാനങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന മാണി വിഭാഗത്തിന്റെ ആവശ്യം ജോസഫ് അംഗീകരിച്ചിട്ടില്ല. ഇത് അംഗീകരിക്കുകയാണെങ്കില്‍ പി ജെ ജോസഫിനെ കക്ഷി നേതാവാക്കാം എന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റ ആവശ്യം. നിലവിലെ സാഹചര്യങ്ങള്‍ പ്രകാരം ചെയര്‍മാന്റെ തല്‍ക്കാലിക ചുമതലയുള്ളതിനാല്‍ അധികാരം ഇപ്പോള്‍ വര്‍ക്കിംഗ് ചെയര്‍മാന് പി ജെ ജോസഫിനാണ്. അതിനാലാണ് ജോസ് കെ മാണി സമവായത്തിന്റ പാത തേടുന്നത്.

 

Viral News

English summary
km mani seat in niyamasabh got pj joseph
topbanner

More News from this section

Subscribe by Email