Wednesday April 1st, 2020 - 12:30:am
topbanner

അവിനാശി ബസ് അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

JB
അവിനാശി ബസ് അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

അവിനാശിയില്‍ ഉണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടം സംസ്ഥാനത്ത് ഒരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. 19 പേരാണ് അപടത്തില്‍ മരിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ അയച്ചതായി മന്ത്രി അറിയിച്ചു. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും തിരുപ്പൂരിലെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് പതിനെട്ട് മലയാളികളടക്കം പത്തൊന്‍പതു പേരാണ് മരിച്ചത്. ഒരാള്‍ കര്‍ണാടകക്കാരനാണ്. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ അവിനാശി, തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.

English summary
kk shilaja teacher react on aninashi ksrtc accident
topbanner

More News from this section

Subscribe by Email