Thursday June 20th, 2019 - 10:47:am
topbanner
topbanner

സംസ്ഥാനത്തെ നടുക്കിയ കെവിന്റ ദുരഭിമാനക്കൊലപാതകത്തിന് ഒരു വയസ്; ഒന്നാം വാര്‍ഷികത്തിന് ഭാര്യ നീനു കോട്ടയത്തില്ല; കോടതിയില്‍ അതിവേഗ വിചാരണ പുരോഗമിയ്ക്കുന്നു

JB
സംസ്ഥാനത്തെ നടുക്കിയ കെവിന്റ ദുരഭിമാനക്കൊലപാതകത്തിന് ഒരു വയസ്; ഒന്നാം വാര്‍ഷികത്തിന് ഭാര്യ നീനു കോട്ടയത്തില്ല; കോടതിയില്‍ അതിവേഗ വിചാരണ പുരോഗമിയ്ക്കുന്നു

 

കോട്ടയം:സംസ്ഥാനത്തെ ഇളക്കിമറിച്ച കെവിന്‍ കൊലക്കേസ് പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു.കഴിഞ്ഞ വര്‍ഷം .2018 മേയ് 27-നു പുലര്‍ച്ചെയാണ്, കെവിനെയും ബന്ധു അനീഷിനെയും മാന്നാനത്തെ അനീഷിന്റെ വീട്ടില്‍നിന്നു നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. . ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോകല്‍.അന്ന് ഉച്ചയോടെ കെവിനെ കാണാനില്ലെന്നു കാണിച്ച് അച്ഛന്‍ ജോസഫ് കോട്ടയം ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. അധികം കഴിയുംമുന്പ് അനീഷ് സ്റ്റേഷനിലെത്തി. 28-നു പുലര്‍ച്ചെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കെവിന്റെ ഓര്‍മ്മ ദിനമെത്തുന്നത്.

തട്ടിക്കൊണ്ടു പോകലിനേക്കുറിച്ച് ഭാര്യ നീനുവും കുടുംബവും അന്നു തന്നെ ഗാന്ധിനഗര്‍ പോലീസിന് പരാതി നല്‍കിയെങ്കിലും പോലീസ് പരാതി അവഗണിച്ചു.ഇതിനിടയില്‍ പ്രതികളുമായി ഒത്തു തീര്‍പ്പു ചര്‍ച്ചകളും നടത്തി.കൈക്കൂലിവാങ്ങി കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ സര്‍വ്വീസില്‍ നിന്നുതന്നെ പിരിച്ചുവിട്ടു.കെവിന്റെ മരണശേഷം കേസിലുള്‍പ്പെട്ട നീനുവിന്റെ അച്ഛന്‍ ചാക്കോ,സഹോദരന്‍ ഷാനു എന്നിവരുള്‍പ്പെടെ 14 പേരെയും ഉടന്‍ അറസ്റ്റ് ചെയ്തു.

കേരളത്തിന് ഏറെ പരിചിതമല്ലാത്ത ദുരഭിമാനക്കൊലയുടെ ഗണത്തിലാണ് കൊലപാതകം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് കെവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. നീനു കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. അതിനാല്‍ ഒന്നാം വാര്‍ഷികത്തിന് നീനു കോട്ടയത്തില്ല. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്റെ പഠനചിലവ് വഹിക്കുന്നത്. നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാന്‍ കെവിന്റ കുടുംബവും തയ്യാറാണ്

കേസിലെ വിചാരണക്കിടയില്‍ ചില സാക്ഷികള്‍ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്റ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. അടുത്തമാസം ആറിന് വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം. വീട് വയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി വീട് വയ്ക്കണമെന്നാണ് ആഗ്രഹം.

മരണം വരെ തോരാത്ത കണ്ണുനീരാണ് ഇവര്‍ക്ക് ആ ഓര്‍മകള്‍. വീടിനുള്ളിലും പുറത്തിറങ്ങിയാലും കെവിന്റെ മുഖം മാത്രമാണ് കുടുംബാംഗങ്ങളുടെ മനസ്സില്‍. സദാസമയവും പ്രാര്‍ത്ഥനകള്‍ മാത്രം. മകനെ ജീവനു തുല്യം സ്നേഹിച്ച പെണ്‍കുട്ടി മകനോളം തന്നെ കരുതലും പിന്തുണയുമായി ഒപ്പമുള്ളതാണ് ഈ മാതാപിതാക്കളുടെ ഏക ആശ്വാസം.

 

Read more topics: kevin, first death anniversary,
English summary
kevin first death anniversary
topbanner

More News from this section

Subscribe by Email