യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്ന പന്തളം കുടശ്ശനാട് സ്വദേശി ആര് സഞ്ജയ് നാഥിന്റെ ജീവിതം മാറി മറിയുകയാണ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സഞ്ജയ് നാഥിനും കൂട്ടുകാര്‍ക്കും ലഭിച്ചത് ഒരു കോടി ദിര്‍ഹമാണ് (അതായത് 18 കോടിയോളം രൂപ)
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മേയ് അവസാനമാണ് 211711 എന്ന നമ്പര്‍ ടിക്കറ്റ് സഞ്ജയ് എടുത്തത്. വിവരം പറയാന്‍ വിളിച്ചപ്പോള്‍ സഞ്ജയുടെ ഫോണ്‍ ഓഫായരുന്നു. ഓണ്‍ ആയപ്പോള്‍ ആണ് ആറു കൂട്ടുകാരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിന് സമ്മാനം കിട്ടിയത് അറിഞ്ഞത്. തീര്‍ത്തും അപ്രതീക്ഷിതമെന്ന് സഞ്ജയ്നാഥ് പറഞ്ഞു.
ഡിസൈനറായാണ് ജോലി. സമ്മാനം കിട്ടിയത് കൊണ്ട് ജീവിത ശൈലിയില്‍ വലിയ മാറ്റമുണ്ടാകില്ല. കുടുംബത്തിനായി തുക വിനിയോഗിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യും, സഞ്ജയ് പറഞ്ഞു. ഭാര്യ ചിത്ര. മക്കള്‍ നിഹാന്, നേഹ