Thursday January 30th, 2020 - 3:42:am
topbanner

കേരള തീരത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മുന്നറിയിപ്പ് നൽകി

RA
കേരള തീരത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മുന്നറിയിപ്പ് നൽകി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം . മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുതെന്ന് നിർദേശിക്കുന്നു. ജൂലൈ 19 മുതൽ 20 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്‌ വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങൾ.
ജൂലൈ 18 മുതൽ ജൂലൈ 19 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ, വടക്ക് അറബിക്കടൽ, മധ്യ അറബിക്കടൽ.

ജൂലൈ 20 മുതൽ ജൂലൈ 22 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ.

ജൂലൈ 18 മുതൽ ജൂലൈ 20 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ. മേല്പറഞ്ഞ സമുദ്ര ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനുള്ള സാധ്യതയുണ്ട്.അതുകൊണ്ട് ഈ സമയത്ത് പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kerala rain, weather, condition
English summary
kerala rain weather condition
topbanner

More News from this section

Subscribe by Email