Monday December 16th, 2019 - 2:55:am
topbanner

ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തി : ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Anusha Aroli
ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തി : ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി.മലപ്പുറം പൊന്നാനി എവി സ്‌കൂളിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്യാമ്പിൽ എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് രണ്ടു പുരുഷന്‍മാരും നാല് സ്ത്രീകളുമടങ്ങിയ സംഘത്തെ പൊലീസ് പിടികൂടിയത്.

ക്യാമ്പ് അധികൃതരുടെയും വ്യക്തികളുടെയും അനുവാദമില്ലാതെ ചിത്രങ്ങളും വീഡിയോയും എടുക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

English summary
kerala rain 2019 flood malappuram ponnani
topbanner

More News from this section

Subscribe by Email