Sunday December 8th, 2019 - 3:01:pm
topbanner

മഴയിൽ മുങ്ങി കേരളം : പ്രളയ സമാനമായ സാഹചര്യത്തിൽ 40 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

Anusha Aroli
മഴയിൽ മുങ്ങി കേരളം : പ്രളയ സമാനമായ സാഹചര്യത്തിൽ 40 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുലാമഴ ശക്തമായി തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം മുതല്‍ തൃശ്ശൂർ വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 10 ദിവസം കൂടി ശക്തമായ മഴയെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി. 40 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂര്‍ കൂടി കനത്ത മഴ തുടരും. അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ –55 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

 

∙ തിരുവനന്തപുരത്ത് വെള്ളക്കെട്ട്, നെയ്യാര്‍ ഡാം ഷട്ടര്‍ 12 ഇഞ്ച് ഉയര്‍ത്തി

∙ പേപ്പാറ, അരുവിക്കര ഡാമുകളും തുറന്നു

∙ ആലപ്പുഴ നഗരത്തിലും കുട്ടനാട്ടും സ്ഥിതി രൂക്ഷം

∙ വിളവെടുക്കാറായ നെല്ല് വെള്ളത്തില്‍ മുങ്ങി

∙ കോട്ടയത്തും സ്ഥിതി രൂക്ഷം, വൈക്കം മേഖലയില്‍ വെള്ളം കയറുന്നു

∙ പത്തനംതിട്ടയിലേക്ക് ദുരന്തനിവാരണ സേനയെത്തും

Read more topics: kerala rain 2019, flood, alert
English summary
kerala rain 2019 flood alert
topbanner

More News from this section

Subscribe by Email