Tuesday April 7th, 2020 - 12:10:pm
topbanner

നാളത്തെ ഹര്‍ത്താല്‍ : നാശനഷ്ടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് കേരളാ പൊലീസ്

Anusha Aroli
നാളത്തെ  ഹര്‍ത്താല്‍  : നാശനഷ്ടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം നേതൃത്വത്തിനെന്ന്  കേരളാ പൊലീസ്

തിരുവനന്തപുരം: നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. 17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഹര്‍ത്താൽ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് നില്‍നില്‍ക്കെ അത്തരം അനുമതികള്‍ നേടാതെയാണ് ഈ ഹര്‍ത്താല്‍ ആഹ്വാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനാല്‍ നിയമവിരുദ്ധമാണ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍. നാളെ ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്യുന്നവരായിരിക്കും നാളെ ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങളുടേയും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

English summary
kerala police against fake campaign on citizen amendment bill strike in kerala
topbanner

More News from this section

Subscribe by Email