Sunday February 23rd, 2020 - 12:46:pm
topbanner

പൗരത്വ നിയമഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വായിച്ച് ഗവര്‍ണര്‍

jb
പൗരത്വ നിയമഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവര്‍ണര്‍ വായിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗങ്ങളാണ് ഗവര്‍ണര്‍ വായിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ ഭാഗങ്ങളും വായിച്ചു ഗവര്‍ണറുടെ തീരുമാനത്തെ ഭരണപക്ഷം ഡെസ്‌കിലടിച്ചു സ്വാഗതം ചെയ്തു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളത്തിലാണ് നയപ്രഖ്യാപനം ആരംഭിച്ചത്. ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം ആരംഭിച്ചതും പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സഭയുടെ പ്രധാനകവാടം പ്രതിപക്ഷ എം.എല്‍.എ.മാര്‍ ഉപരോധിച്ചു. ഡയസിലേക്ക് കടക്കാനാവാതെ ഗവര്‍ണ്ണര്‍ നിന്ന അവസരത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് സഭയില്‍ ഇറങ്ങി. നടുത്തളത്തില്‍ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ നീക്കി.

അതേസമയം നിയസഭയില്‍ ഗവര്‍ണര്‍റെ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പ്രധാനകവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.

English summary
kerala governor speech in legislative assemble
topbanner

More News from this section

Subscribe by Email