Saturday April 4th, 2020 - 5:01:am
topbanner

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചിലര്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

JB
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചിലര്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചിലര്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എതിര്‍വാദമുഖങ്ങള്‍ക്ക് ചിലര്‍ വേദികള്‍ അനുവദിക്കാതിരിക്കുന്നു.തനിക്കും അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലും കോഴിക്കോട് സാഹിത്യോത്സവത്തിലും ഉണ്ടായത് അതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം ഗവര്‍ണര്‍ വായിച്ചിരുന്നു. നിയമ ഭേദഗതിക്കെതിരെ വിമര്‍ശനമുള്ള പതിനെട്ടാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗം വായിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യകത മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നിയമത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗം വായിച്ചത്. പൗരത്വ നിയമത്തിനെതിരെയുള്ള ഭാഗം വായിച്ചപ്പോള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു. നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ചപ്പാട് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

English summary
kerala governor speech in aksharolsavam
topbanner

More News from this section

Subscribe by Email