Tuesday September 29th, 2020 - 7:51:pm

സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കും

Anusha Aroli
സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കും

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാൽസംഗ കേസുകളും പോക്‌സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. താൽക്കാലികമായി രണ്ടുവർഷത്തേക്കാണ് ഇതിന് അനുമതി നൽകുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലർ അടിസ്ഥാനത്തിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഓരോ തസ്തിക കോൺട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കും.

ജലജീവൻ മിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം നടത്തി ഉചിതമായ ശുപാർശ സമർപ്പിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കൺവീനറായും തദ്ദേശസ്വയംഭരണ വകുപ്പ,് ധനകാര്യ വകുപ്പ് മന്ത്രിമാർ അംഗങ്ങളായും മന്ത്രിസഭ ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചു.

രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024ഓടെ കുടിവെള്ളം എത്തിക്കുന്നതിന് 50:50 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി.

English summary
kerala 28 fast track special court
topbanner

More News from this section

Subscribe by Email