Saturday September 19th, 2020 - 8:47:am

കൊ വിഡ് കാലത്ത് കെ-സി ഇരിക്കൂറിലില്ല : സോഷ്യൽ മീഡിയയിൽ ട്രോളിയവർക്കെതിരെ ഡി.ജി.പിക്ക് പരാതി

NewsDesk
കൊ വിഡ്  കാലത്ത് കെ-സി ഇരിക്കൂറിലില്ല : സോഷ്യൽ മീഡിയയിൽ ട്രോളിയവർക്കെതിരെ ഡി.ജി.പിക്ക് പരാതി

കണ്ണൂർ: കെ.സി ജോസഫ് എം.എൽ.എയുടെ പ്രവർത്തനങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുന്നത് സ്വന്തം പാർട്ടിക്കാർ മാത്രമല്ല രാഷ്ട്രീയ എതിരാളികൾ കൂടിയാണ്. ഇരിക്കൂർ മണ്ഡലത്തിൽ ദേശാടന പക്ഷിയായ എം.എൽ.എയാണെന്ന ഖ്യാതി നിലനിൽക്കേ ലോക്ക്ഡൗണിൽ ജനം ഞെരിപിരി കൊള്ളവേ സാന്ത്വനവുമായി എത്തേണ്ട എം.എൽ.എ എവിടെയെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നത്. ഇതിനെ രഹസ്യമായി പിൻതുണച്ചു കൊണ്ട് സ്വന്തം പാർട്ടിയിലെ ഒരു വിഭാഗവും രംഗത്തെത്തിയതോടെ കെ സിക്കെതിരെയുള്ള ഒളിയമ്പുകൾക്ക് മൂർച്ച കൂടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു പ്രതിസന്ധി ഘട്ടത്തിൽ മണ്ഡലത്തിൽ കാണാത്ത എം.എൽ.എയെന്തിന് എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.സി.ജോസഫ് ഈ ചോദ്യം തീർത്ത വലയത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് തെറ്റുതിരുത്തലിന്റെ ഭാഗമായി മണ്ഡലത്തിൽ വാടക വീട് എടുത്ത് കുറച്ചു കാലം താമസിച്ചിരുന്നുവെങ്കിലും സംസ്ഥാന തലത്തിൽ തിരക്കേറിയതു കാരണം കോട്ടയത്തേക്ക് തന്നെ മാറി.

ഇപ്പോഴുള്ള കൊവിസ് പ്രതിസന്ധിയിൽ മാത്രമല്ല കഴിഞ്ഞ പ്രളയത്തിലും കെ .സി ഇരിക്കൂറിലുണ്ടായിരുന്നില്ലെന്ന് എതിരാളികൾ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളുമായി ഉയരുന്നത് ഇത്തരം കാര്യങ്ങളാണ്.

എന്നാൽ ചിലർ സാമൂഹ്യ മാദ്ധ്യമങ്ങളെ ദുരുപയോഗപ്പെടുത്തിയും വ്യാജ പ്രൊഫൈൽ നിർമ്മിച്ചും തനിക്കെതിരെ നടത്തുന്ന അപകീർത്തികരമായ പ്രചരണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ. സി. ജോസഫ് എം .എൽ .എ രേഖാമൂലം ഡി. ജി .പി ക്ക് പരാതി നൽകി.

കൊ വിഡ് ബാധിച്ച പത്തനംതിട്ടയിലെ ഉസ്മാൻ എന്ന കോൺഗ്രസ് നേതാവ് തന്നെ എം എൽ എ ഹോസ്റ്റലിൽ സന്ദർശിച്ചതിനാൽ നിയമവിധേയമായി ക്വാറന്റയിനിൽ കഴിയേണ്ടി വന്നതുമൂലവും ഗതാഗത സ്തംഭനംമൂലവും വീട്ടിൽ തന്നെ കഴിയേണ്ടിവന്ന സാഹചര്യത്തെ ദുർവ്യാഖ്യാനം ചെയ്തു അപമാനകരമായ പരാമർശങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ച പല സാമൂഹ്യ മാദ്ധ്യമ കമന്റുകളും കൃത്രിമമായി സൃഷ്ടിച്ചതും വ്യാജപേരിലും ഉള്ളതാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നുമാണ് കെ.സി ജോസഫ് എം.എൽ.എ പരാതിയിൽ. ആവശ്യപ്പെട്ടിട്ടുള്ളത്.

Read more topics: Kannur, KC Joseph, social media,
English summary
kc joseph mla petition against social media troll
topbanner

More News from this section

Subscribe by Email