Wednesday February 26th, 2020 - 3:36:pm
topbanner

കേരളാ ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചത് നിര്‍ഭാഗ്യകരം; കെ.സി ജോസഫ്

RA
 കേരളാ ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചത് നിര്‍ഭാഗ്യകരം; കെ.സി ജോസഫ്

കോട്ടയം: വിവാദ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ കേരളാ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് എം.എല്‍.എ. ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.സി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 ബി.ജെ.പിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ കോണ്‍ഗ്രസ്സിന്‍റെ സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാവിരുദ്ധമാണെന്നും ജോസഫ് പറഞ്ഞു.

ഒരവസരത്തിലും മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍വചിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. ടിബറ്റിലെയും ബംഗ്ലാദേശിലെയും അഭയാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ജാതിയും മതവും നോക്കാതെ അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് കോണ്‍ഗ്രസ് സര്‍ക്കാറിനുള്ളത്. ബഹുമാനപ്പെട്ട ഗവര്‍ണറുടെ പ്രസ്താവന തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.

English summary
kc joseph critized governer statement
topbanner

More News from this section

Subscribe by Email