Monday June 1st, 2020 - 5:30:am

കഴക്കൂട്ടം എടിഎമ്മില്‍ കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി പോലീസുകാരന്‍

rajani v
കഴക്കൂട്ടം എടിഎമ്മില്‍ കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി പോലീസുകാരന്‍

തിരുവനന്തപുരം: കഴക്കൂട്ടം എടിഎമ്മില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി പോലീസുകാരന്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് ഹെഡ്കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാന്‍ ആണ് കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പോലീസുകാരന്‍. അവധിയെടുത്ത് മുങ്ങിയ ഇയാള്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ സംഘത്തില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ സുരേഷ്‌കുമാറിനെ ഹരിയാനയില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഹരിയാനക്കാരായ ചിലര്‍ക്കൂടി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.  ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. തകര്‍ത്താണ് പണം കവര്‍ന്നത്. ആലപ്പുഴയിലെ രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നിരുന്നു.

English summary
kazhakoottam atm robbery case main accused police
topbanner

More News from this section

Subscribe by Email