Friday February 28th, 2020 - 2:02:pm
topbanner

കവളപ്പാറ ഉരുള്‍പൊട്ടലില്‍; നാല്‌ പേരുടെ മൃതദേഹം കണ്ടെത്തി

RA
കവളപ്പാറ ഉരുള്‍പൊട്ടലില്‍;  നാല്‌ പേരുടെ മൃതദേഹം കണ്ടെത്തി


മലപ്പുറം: കനത്തമഴയെ തുടർന്ന് കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ നാല്‌ പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. മണ്ണിനടിയില്‍ നിന്ന് പതിനഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

സ്ഥലത്ത് ഇന്ന് തിരച്ചില്‍ നടത്തുന്നത് ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) ഉപയോഗിച്ചാണ്. ഇതിനായി ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.
മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളിലുമാണ് പരിശോധന നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kavalappara, four, deadbody
English summary
kavalappara four deadbody
topbanner

More News from this section

Subscribe by Email