Saturday February 29th, 2020 - 8:30:am
topbanner

കാസര്‍ഗോട്ടെ അധ്യാപികയുടെ ദുരൂഹ മരണം; സഹപ്രവര്‍ത്തകനെ കേന്ദ്രീകരിച്ച് അന്വേഷണം

jb
കാസര്‍ഗോട്ടെ അധ്യാപികയുടെ ദുരൂഹ മരണം; സഹപ്രവര്‍ത്തകനെ കേന്ദ്രീകരിച്ച് അന്വേഷണം

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹ പ്രവര്‍ത്തകനായ അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം.മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രനാണ് അന്വേഷണച്ചുമതല. സഹ അധ്യാപകനെ ചോദ്യം ചെയ്തതില്‍ നിന്നും വര്‍ഷങ്ങളായി ഇയാള്‍ക്ക് യുവതിയുമായി അടുപ്പമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കണ്ടെത്തി.

അതേസമയം യുവതിയുടെ രണ്ട് ഫോണുകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ രേഖപ്പെടുത്തുന്നത്
പൊലീസിനെ ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.ഇവ വീണ്ടെടുക്കാനുമായിട്ടില്ല. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും സബ് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തുടര്‍ന്ന് മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഇതിനിടെ
മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രൂപശ്രീയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.

English summary
kasargod teachers unusual death case investigation based co worker
topbanner

More News from this section

Subscribe by Email