Friday May 29th, 2020 - 7:16:am

കാസർഗോട്ടെ പാത്തൂഞ്ഞിയുടെ ജീവനെടുത്തത് കർണാടകയുടെ കൊടും ക്രൂരത

Anusha Aroli
കാസർഗോട്ടെ പാത്തൂഞ്ഞിയുടെ ജീവനെടുത്തത് കർണാടകയുടെ കൊടും ക്രൂരത

നീലേശ്വരം: മംഗളൂരിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് ചികിത്സ കിട്ടാതെ പാത്തുഞ്ഞിയെന്ന രോഗി മരിച്ച സംഭവത്തിൽ കർണാടക പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്‌ കൊടും ക്രൂരതയെന്ന് വ്യക്തമായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അത്യാസന്ന നിലയിൽ മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ 75 കാരിയായ പാത്തുഞ്ഞിയാണ് മരിച്ചത്. ഇവർ കർണാടക ബന്ദ്‌വാൾ സ്വദേശിയായിരുന്നു. അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ യെനപോയ ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. ഇവിടെയാണ് ഇവരെ ചികിത്സിച്ചിരുന്നത്.

കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയായ ഇവർ മകൾക്കൊപ്പം കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മഞ്ചേശ്വരത്തെ ആശുപത്രിയിൽ ചികിത്സക്കായാണ്‌ ഇവരിവിടെ താമസിച്ചിരുന്നത്‌.

ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇവർ. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് തടഞ്ഞു. "അത്യാസന്ന നിലയിൽ ഉള്ളവരെപ്പോലും അതിർത്തി കടത്തി വിടുന്നില്ല. കെഞ്ചിപ്പറഞ്ഞിട്ടും കടത്തി വിട്ടില്ല. കേരളത്തിൽ നിന്നുള്ള രോഗി കർണാടകത്തിൽ വേണ്ടെന്ന് കർണാടക പൊലീസ് പറഞ്ഞു. ജീവൻ രക്ഷിക്കാൻ യാചിച്ചിട്ടും ഫലമുണ്ടായില്ല.

ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിട്ടും ക‍ർണാടക പൊലീസ് കേട്ടില്ല. രോഗിയുടെ സ്ഥിതി കണ്ടിട്ടും പൊലീസ് പ്രവേശനം നിഷേധിച്ചു. അതിർത്തിയിൽ ഉള്ളവർക്ക് ചികിത്സ മുടങ്ങുന്ന ഗുരുതര സ്ഥിതിയാണ്," - ആംബുലൻസ്‌ ഡ്രൈവർ പറയുന്നു.

പിന്നീട്‌ കെത്‌പാടി വഴി ദേർളകട്ടിയിലെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവിടെയും പൊലീസ്‌ തടഞ്ഞു. അവിടെനിന്നും തിരിഞ്ഞ്‌ മറ്റൊരു ഇടവഴിയിൽക്കൂടി പേകാൻ ശ്രമിച്ചെങ്കിലും സമീപത്തെ വീട്ടുകാരും ആംബുലൻസ്‌ തടയുകയായിരുന്നു.

ആംബുലൻസ്‌ ഡ്രൈവറും സഹായിയും പാത്തുഞ്ഞിയുടെ മകളുടെ മകളും മാത്രമാണ്‌ വാഹനത്തിൽ ഉണ്ടായിരുന്നത്‌. തിരികെ കാസർകോട്‌ ഭാഗത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപേകാൻ ദൂരം ഒരുപാട്‌ കൂടുതലാണ്. വീട്ടിലെത്തിച്ച പാത്തുഞ്ഞി പുലർച്ചെയോടെ മരിക്കുകയായിരുന്നു.

English summary
kasargod native death karnataka police denied ambulance
topbanner

More News from this section

Subscribe by Email