Monday July 13th, 2020 - 8:39:pm

മഞ്ചേശ്വരം പോളിംഗ് ബൂത്തിലേയ്ക്ക് നിങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം : അടിയൊഴുക്കുകള്‍ക്ക് തടയിടാൻ തന്ത്രിക്കാകുമോയെന്ന് കണ്ടറിയാം

Anusha Aroli
മഞ്ചേശ്വരം പോളിംഗ് ബൂത്തിലേയ്ക്ക് നിങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം : അടിയൊഴുക്കുകള്‍ക്ക് തടയിടാൻ തന്ത്രിക്കാകുമോയെന്ന് കണ്ടറിയാം

മഞ്ചേശ്വരം : 1987 മുതല്‍ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനം കൈവിടാതെ പോരുന്ന മഞ്ചേശ്വരം മണ്ഡലം ആ പെരുമ നില നിര്‍ത്തുമോ എന്നാണ് സാംസ്‌കാരിക കേരളം ഉറ്റു നോക്കുന്നത്. ഇതിനിടയില്‍ വിജയികളായി യു.ഡി.എഫും എല്‍.ഡി.എഫും എത്തിയപ്പോഴെല്ലാം ബി.ജെ.പി തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതിന് കളമൊരുങ്ങുമോയെന്നാണ് എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച കൊട്ടികലാശം അവസാനിച്ചപ്പോഴും മറ്റ് രണ്ട് മുന്നണികള്‍ക്കും ഒപ്പം കിട പിടിക്കുന്ന പ്രകടനമാണ് കാഴ്ച്ച വച്ചതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ അഴകു പിണക്കം നിലനില്‍ക്കുന്നതാണ് ഈ സംശയത്തിന് ഇടനല്‍കുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനെ മത്സരിപ്പിക്കുന്നതിോടായിരുന്നു ബഹുഭൂരിപക്ഷത്തിനും താല്പര്യം എന്നാല്‍ അവസാന നിമിഷം കുമ്മനത്തിന്റെ അനുയായി ആയ രവിശതന്ത്രിയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

അന്ന് മുതല്‍ പാര്‍ട്ടിക്കുള്ളില്‍ പടല പിണക്കം ആരംഭിച്ചതാണ്. അത് ഇപ്പോഴും തുടരുന്നു എന്നതാണ് രഹസ്യമായ പരസ്യം. കഴിഞ്ഞ തവണ വെറും 89 വോട്ടിന് എം.എല്‍.എ സ്ഥാനം നഷ്ടമായ കെ. സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കാത്തതിനും ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം ഉണ്ട്. പിന്നെ മണ്ഡലത്തില്‍ നിന്നുള്ള ആള്‍ മത്സരിക്കണമെന്ന് ആദ്യം മുതല്‍ക്കെ ശബ്ദം ഉയര്‍ത്തിയിരുന്നുവെങ്കിലും അത് നേത്യത്വം ചെവികൊണ്ടില്ല.

ഇതിനാല്‍ തന്നെ മണ്ഡലത്തില്‍ എതിര്‍പ്പ് ഉള്ള പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാതെ കോന്നിക്ക് വണ്ടി കയറുകയും ചെയ്തിരുന്നു. സുരേന്ദ്രനോളം വരില്ല രവീശ തന്ത്രിയെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെയുള്ള സംസാരം ഇത് വോട്ടിംഗിങ്ങില്‍ പ്രതിഫലിച്ചാല്‍ ബി.ജെ.പി അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേള്‍ക്കുന്ന പഴിക്ക് മഞ്ചേശ്വരത്തും ഉത്തരം പറയേണ്ടി രും. 2016ലെയും 2019ലെയും തെരഞ്ഞെടുപ്പുകളില്‍ നേടിയ 35 ശതമാനം വോട്ട് നിലനിര്‍ത്താനായിലെങ്കില്‍ ഉത്തരം പറയാന്‍ നന്നേ വിയര്‍ക്കേണ്ടി വരും.

മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ കളം അനുകൂലമാക്കിയിരിക്കുന്നത് എല്‍.ഡി.എഫ് ആണെന്ന് പറയുന്നതില്‍ എതിരാളികള്‍ക്ക് പോലും സംശയമില്ല.കാരണം മറ്റൊന്നുമല്ല തുളുനാടിന്റെ ഏറ്റവും വലിയ വികാരമായ തദേശിവാദം നടപ്പാക്കിയിരിക്കുന്നത് സി.പിഎം മാത്രമാണ്. ഇത് വലിയ മുന്നേറ്റമണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍.എം.ശങ്കര്‍ റൈയെ മണ്ഡലത്തിലെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടകാര്യമില്ലമില്ലായിരുന്നു.

റൈ എത്തിയതോടെ ഏറെ ആശങ്കപ്പെടുന്നത് ബി.ജെ.പിയാണ് തങ്ങളുടെ പരമ്പരാഗത വോട്ടുകളില്‍ അദേഹം വിള്ളല്‍ വീഴുത്തുമോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സി.എച്ച് കുഞ്ഞമ്പുവിനെയാണ് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നത്. എന്നാല്‍  പ്രഖ്യാപനം വന്നപ്പോള്‍ ശങ്കര്‍ റൈ വരുകയായിരുന്നു. എന്നാല്‍ ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നുള്ളത് ഇടത് മുന്നണിക്ക് ഏറെ മുന്നോട്ട് പോകുവാന്‍ കഴിഞ്ഞു.

ബി.ജെ.പിയുടെ അതേ പ്രശ്‌നം തന്നെയാണ് മുസ്‌ളീംലീഗിനെയും വലയ്ക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷഫിനാണ് ഏറ്റവും  സാധ്യത കല്പ്പിച്ചിരുന്നത്. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ  വലംകൈയായിരുന്ന എം.സി കമറുദ്ദീനെ പ്രഖ്യാപിച്ചതോടെ അവിടെയും കശപിശ തുടങ്ങി.അത് ഇപ്പോഴും ശക്തമായി തുടരുന്നു. ജില്ലയുടെ തെക്കെയറ്റത്തെ ത്യക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള കമറുദീനെ മത്സരിപ്പിക്കുന്നതിനോട് യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിക്ഷേധമുണ്ട്.

ഇതിനെ തുടര്‍ന്നാണ് മുസ്‌ളീം ലീഗിന്റെ ദേശയ ജനറല്‍സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ തന്നെ ക്യാമ്പ് ചെയ്താണ് ഈ പ്രശ്‌നത്തെ തുടര്‍ന്നുള്ള അടിയൊഴുക്കുകള്‍ക്ക് തടയിടുന്നത്.
ഇനി പോളിംഗ് ബൂത്തിലേയ്ക്ക് നിങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയുള്ള അടിയൊഴുക്കുകളാണണ് ഗായകനാണോ,യക്ഷഗാനകലാകരാനാണോ,തന്ത്രിയാണോ നിയമസഭയില്‍ എത്തിക്കുന്നതിന് നിര്‍ണ്ണായകമാകുക.

Read more topics: Kasaragod, manjeshwar, by election,
English summary
kasargod manjeshewar by election polling booth
topbanner

More News from this section

Subscribe by Email