Saturday June 6th, 2020 - 3:22:am

കാസർഗോഡ് ഇന്ന് 19 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു : 2470 പേർ നിരീക്ഷണത്തിൽ

Anusha Aroli
കാസർഗോഡ് ഇന്ന് 19 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു : 2470 പേർ നിരീക്ഷണത്തിൽ

കാസർഗോഡ് : ഇന്ന് പുതുതായി ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും ദുബായില്‍ നിന്നും വന്നവരാണ്.18 പുരുഷന്മാര്‍ക്കും ഒരു യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.24,30,31 വയസ്സുള്ള ബാരെ സ്വദേശികള്‍ക്കും 41 വയസ്സുള്ള ബേക്കല്‍ സ്വദേശിക്കും 34,40,37 വയസ്സുള്ള കളനാട് സ്വദേശികള്‍ക്കും 47 വയസ്സുള്ള കുഡ്‌ലു സ്വദേശിക്കും 34,21 വയസ്സുള്ള കോസര്‍കോട് സ്വദേശികള്‍ക്കും 50 വയസ്സുള്ള അലാമിപ്പള്ളി സ്വദേശിക്കും 32 വയസ്സുള്ള ചിത്താരി സ്വദേശിക്കും 27,33 വയസ്സുള്ള ഉദുമ സ്വദേശികള്‍ക്കും 32 വയസ്സുള്ള മല്ലം സ്വദേശിക്കും 27 വയസ്സുള്ള പൂച്ചക്കാട് സ്വദേശിക്കും 34 വയസ്സുള്ള കൊമ്പന്‍പാറ സ്വദേശിക്കും,52 വയസ്സുള്ള നെല്ലിക്കുന്ന സ്വദേശിക്കും 26 വയസ്സുള്ള ചിത്താരി സ്വദേശിയായ യുവതിക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയിൽ 2470 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ 2470 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 61 പേർ ആശുപത്രികളിലെ ഐസോലേഷൻ വാർഡിലാണ് നിരീക്ഷണത്തിലുള്ളത്.825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തിൽ നിന്ന് നേരിട്ട് നിരീക്ഷിച്ചു വരുന്നു. ബാക്കി 1584 പേരെ വിവിധ പഞ്ചായത്ത് - മുൻസിപ്പൽ വാർഡുകളിൽ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരുന്നതായി ഡി എം ഒ ഡോ.എ.വി രാംദാസ് അറിയിച്ചു. ജാഗ്രത സമിതികളുടെ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ഉൾപ്പെടാതിരുന്നത് ചില തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണമെന്ന് ഡി എം ഒ പറഞ്ഞു

English summary
kasargod covid 19 possitive cases
topbanner

More News from this section

Subscribe by Email