Sunday December 8th, 2019 - 2:39:am
topbanner

മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ട; അയോധ്യയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍

jb
മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ട; അയോധ്യയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍

കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ട. ചില കാര്യങ്ങള്‍ പണ്ട് മുതലേ അനുവര്‍ത്തിച്ചു വരുന്നതാണ് അത്തരം കാര്യങ്ങള്‍ പഴയതുപോലെ നടക്കുന്ന തന്നെയാണ് നല്ലതെന്നും കാന്തപുരം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അയോധ്യയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നതാണ് നിലപാടെന്നും കാന്തപുരം പറഞ്ഞു. അയോധ്യ കേസില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഓള്‍ ഇന്ത്യ മുഫ്തി അസോസിയേഷന്‍ ഇത് സംബന്ധിച്ച്
അടുത്ത ദിവസം യോഗം ചേരും. യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം പള്ളി പണിയുന്നതിന് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നും പുനഃപരിശോധന ഹര്‍ജിയുമായി മുന്നോട്ടു പോകും എന്നുള്ള മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

 

English summary
kanthapuram aboobakker against ayodya verdict
topbanner

More News from this section

Subscribe by Email