Thursday September 23rd, 2021 - 7:35:am

കണ്ണൂരില്‍ യു.ഡി.എഫ്. ബൂത്ത് ഏജന്റുമാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

NewsDesk
കണ്ണൂരില്‍ യു.ഡി.എഫ്. ബൂത്ത് ഏജന്റുമാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

കണ്ണൂര്‍: കണ്ണൂരില്‍ യു.ഡി.എഫിന്റെ പോളിംഗ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇന്‍ഷുറന്‍് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.സി.സി നീക്കം. തെരഞ്ഞെടുപ്പ് ദിനം എല്‍.ഡി.എഫില്‍ നിന്ന് പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തിലാണിതെന്ന് കണ്ണുര്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബൂത്ത് കൈയേറ്റവും ഏജന്റുമാര്‍ക്കെതിരെയുള്ള അക്രമവും പതിവായതിനാലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിച്ചതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. പോളിങ്ങിന് ശേഷവും ആക്രമണങ്ങള്‍ നടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മാസങ്ങളോളം ചികിത്സയും വേണ്ടിവന്നു. അതിനു പുറമെ അവരുടെ വീടാക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം പതിവാണ്.

അതുകൊണ്ട് അവയെല്ലാം ചേര്‍ത്തുള്ള ഒരു പരിരക്ഷാപദ്ധതിയാണ് തയ്യാറാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഇപ്പോള്‍ പാര്‍ട്ടിയാണ് ഇവരുടെ ചെലവും മറ്റ് കാര്യങ്ങളും നടത്തുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നാണ് ഡി.സി.സി. പ്രസിഡന്റ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ കമ്പനിയെ തീരുമാനിക്കുമെന്ന് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ബൂത്ത് ഏജന്റുമാര്‍ക്ക് മാത്രമല്ല, അവരുടെ വീടിനും പറമ്പിലെ മറ്റ് സ്വത്തിനും ചേര്‍ത്താണ് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുന്നത്. പ്രീമിയം പാര്‍ട്ടിതന്നെ അടയ്ക്കും.

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

 

English summary
niyamasabha election 2016 kannur udf booth agent insurance covered
topbanner

More News from this section

Subscribe by Email