Wednesday October 21st, 2020 - 3:58:pm

കണ്ണൂരിൽ ഡ്രോണിന് പുറകെ മൊബൈൽ ആപ്പും : ട്രിപ്പിൾ ലോക്ക് ഡൗൺ കൊഴുപ്പിക്കാനൊരുങ്ങി പൊലിസ്

Anusha Aroli
കണ്ണൂരിൽ ഡ്രോണിന് പുറകെ മൊബൈൽ ആപ്പും :  ട്രിപ്പിൾ ലോക്ക് ഡൗൺ കൊഴുപ്പിക്കാനൊരുങ്ങി പൊലിസ്

കണ്ണൂർ: ലോക്ക് ഡൗണിൽ പുറത്തിറങ്ങുന്നവരുടെ ചിത്രങ്ങൾ ഡ്രോൺ വഴി പിടിച്ചെടുക്കുന്ന പൊലിസ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ മൊബൈൽ അപ്ലിക്കേഷനും പുറത്തിറക്കി.ഇതുപ്രകാരം വിടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മൊബൈൽ ഫോണുകളിൽ കൊ വിഡ് സേഫ്റ്റി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതു ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തു പോവുകയും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട കാര്യവും വ്യക്തമാക്കും. കോവിഡ് രോഗ സാധ്യതയുള്ളവർക്ക് ലഭിക്കേണ്ട വിവിധ സഹായങ്ങളും രോഗവിവരങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും. ചികിത്സിക്കുന്ന ഡോക്ടർമാരുമായും ഈ. ആപ്പിലൂടെ സംവദിക്കാൻ കഴിയും.

നേരത്തെ കാസർകോടിന് സമാനമായി ട്രിപ്പിൾ ലോക്ക് ഡൗൺ കണ്ണൂരിലും പൊലിസ് ശക്തമാക്കിയിരുന്നു.കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും രംഗത്തെത്തിയത്. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് അതിവേഗത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

ട്രിപ്പിൾ ലോക്ക് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം തീരുമാനിച്ചു. ഐജിമാരായ അശോക് യാദവ് വിജയ സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച രാവിലെ പത്തിന് ജില്ലയിൽ ഹോട്ട് സ്പോട്ടുകളുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

ട്രിപ്പിൾ ലോക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. കൂടുതൽ നിയന്ത്രണം ആവശ്യമായി വരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഐ ജി  അഭ്യർത്ഥിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി,സെക്കണ്ടറി കൊണ്ടാക്ടുകളിൽ ഉള്ളവരെ പോലീസ് നിരീക്ഷിക്കും. ഇവർ വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തും. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി.

ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുനില്ല എന്ന് ഉറപ്പ് വരുത്താൻ ഇതുവഴി കഴിയും. ജില്ലാ ഭരണകൂടവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ അവശ്യ സാധന വിതരണം ഹോം ഡെലിവറി വഴി മാത്രമാക്കി. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാൾ സെന്ററുകൾ തുറന്നു.

ഹോട്ട് സ്പോട്ടുകളിൽ മെഡിക്കൽ സ്റ്റോറുകൾ ഒഴികെ ഒരു സ്ഥാപനവും തുറക്കരുതെന്ന് കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ വൈറസ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും.

Read more topics: kannur,tripple lock down,mobile app
English summary
kannur tripple lock down mobile app
topbanner

More News from this section

Subscribe by Email