Saturday April 4th, 2020 - 7:48:pm
topbanner

വിയാന്റെ കൊലപാതകം : ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

Anusha Aroli
വിയാന്റെ കൊലപാതകം : ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

കണ്ണൂർ : നാടിനെ നടുക്കിയ അരുംകൊലകളിലൊന്നായിരുന്നു കണ്ണൂർ തയ്യിൽ കടപ്പുറത്തെ ഒന്നര വയസുകാരൻ വിയാന്റെത്. പെറ്റമ്മ തന്നെ ഘാതകയായി മാറിയ ക്രൂരമായ കൊലയുടെ അണിയറ രഹസ്യങ്ങൾ പോലീസ് തേടവെ ശരണ്യയുടെ കാമുകൻ വാരം വെളിയന്നൂർ സ്വദേശിയായ നിധിൻ അറസ്റ്റിൽ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രേരണാ കുറ്റത്തിനാണ് നിധിൻ അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കാനാണ് മകനെ കടലോരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊന്നതെന്ന് അമ്മ ശരണ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും നാട്ടുകാരും ബന്ധുക്കളും കൊലയ്ക്കു പിന്നിൽ കാമുകന്റെ കരങ്ങളുമുണ്ടെന്ന് ആവർത്തിച്ചിരുന്നു.

English summary
kannur thayyil baby murder saranya lover arrested
topbanner

More News from this section

Subscribe by Email